ന്യൂഡല്‍ഹി: പഞ്ചാബിന്‍െറ തെരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഒഴിഞ്ഞു. 1984ലെ സിഖ് കലാപത്തില്‍ കമല്‍നാഥിന് പങ്കുണ്ടെന്ന വിവാദത്തെതുടര്‍ന്നാണ് ചുമതല ഏറ്റെടുക്കാനില്ളെന്ന് കാണിച്ച് അദ്ദേഹം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കുറച്ചു ദിവസമായി തുടരുന്ന വിവാദത്തില്‍ അതിയായ വേദനയുണ്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. കമല്‍നാഥിനെ ചുമതല ഏല്‍പിച്ചതിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളും ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുമാണ് വിമര്‍ശവുമായി രംഗത്തത്തെിയത്. സിഖ് കലാപം അന്വേഷിച്ച നാനാവതി കമീഷന്‍ തന്നെ പൂര്‍ണമായും കുറ്റമുക്തനാക്കിയിട്ടുണ്ടെന്നും പാര്‍ലമെന്‍റില്‍ ഇതുസംബന്ധിച്ച് നേരത്തേ നടന്ന ചര്‍ച്ചയില്‍ അകാലി നേതാവ് സുഖ്ബീര്‍ തന്‍െറ പേര് പരാമര്‍ശിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.