ഒഡിഷയില്‍ കരടി മൂന്നു പേരെ കൊന്നു

നവരംഗപുര്‍ (ഒഡിഷ): കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ഒരു സ്ത്രീയടക്കം മൂന്നു പേര്‍ കരടിയുടെ ആക്രമണത്തില്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒഡിഷയിലെ നവരംഗ്പുര്‍ ജില്ലയിലെ ഫോട്ടാകി ഗ്രാമത്തിന് സമീപം ജാരിഗൂണ്‍ വനത്തിലാണ് സംഭവം. പരിക്കേറ്റവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ ചന്ദഹണ്ഡിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യമൃഗ ശല്യമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനപാലകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.