ട്രംപിന്‍െറ പിറന്നാളിന് ഹിന്ദുസേനക്കാരുടെ ആഘോഷം

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ 70ാം പിറന്നാളിന് ഡല്‍ഹിയില്‍ ഹിന്ദുസേനയുടെ വക ആഘോഷം. തങ്ങളുടെ മുസ്ലിംവിരുദ്ധ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നയാളെ ആദരിച്ച് കേക്കുമുറിക്കലും അനുബന്ധ പരിപാടികളുമാണ് ടി.വി ചാനലുകള്‍ക്കു മുന്നില്‍ ഹിന്ദുസേനക്കാര്‍ നടത്തിയത്.  കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ പ്രതിയായ വിഷ്ണുഗുപ്തയും സംഘവുമായിരുന്നു സംഘാടകര്‍.
സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനടുത്ത് പിറന്നാള്‍ ആശംസ നേരുന്ന ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ടി.വി ചാനലുകള്‍ക്ക് മുന്നില്‍ വലിയ കേക്കുമുറിച്ച് ചിത്രത്തിലെ ഡൊണാള്‍ഡ് ട്രംപിന്‍െറ വായില്‍ തിരുകിയത് കൗതുകക്കാഴ്ചയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.