ഉവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് രാജ് താക്കറെയുടെ പിറന്നാള്‍ ആഘോഷം

മുംബൈ: ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ചിത്രമുള്ള കേക്ക് മുറിച്ച് എം.എന്‍.എസ് തലവന്‍ രാജ് താക്കറെയുടെ പിറന്നാള്‍ ആഘോഷം. രാജിന്‍െറ  48ാം പിറന്നാള്‍ ആഘോഷത്തിനിടെ അണികള്‍ കൊണ്ടുവന്ന കേക്കിലാണ് അസദുദ്ദീന്‍െറ ചിത്രമുണ്ടായിരുന്നത്.

രാജ് താക്കറെക്കും പാര്‍ട്ടിക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് മജ്ലിസ് എം.എല്‍.എ വാരിസ് പഠാണ്‍ രംഗത്തത്തെി. ഭാരത് മാതാവിന് ജയ് വിളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് രാജും ഉവൈസിയും തമ്മിലെ ഇപ്പോഴത്തെ പോരിനു പിന്നില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.