റിപ്പബ്ലിക് ദിന പരേഡിന് വീണ്ടും സേനാനായ്ക്കളുടെ മാര്‍ച്ച്

ന്യൂഡല്‍ഹി: 26 വര്‍ഷങ്ങള്‍ക്കുശേഷം റിപ്പബ്ളിക്ദിന പരേഡില്‍ സേനാനായ്ക്കള്‍ മാര്‍ച്ച് ചെയ്യും. കരസേനയില്‍ 1200 ലാബ്രഡോറും ജര്‍മന്‍ ഷെപ്പേഡുകളുമാണുള്ളത്. ഇവയില്‍ 36 എണ്ണത്തിനെയാണ് രാജ്പഥില്‍ മാര്‍ച്ച് ചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നായ്ക്കള്‍ക്കൊപ്പം അവയുടെ പരിശീലകരും അണിനിരക്കും.

ഭീകരാക്രമണങ്ങളിലും സായുധകലാപങ്ങളിലും നിരവധി പട്ടാളക്കാരുടെ ജീവന്‍ രക്ഷിച്ചിച്ചതിനുള്ള ബഹുമതിയായാണ് നായ്ക്കളെ മാര്‍ച്ചിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ടാങ്ഥാര്‍ മേഖലയില്‍ സായുധ നുഴഞ്ഞുകയറ്റക്കാരെ നാലു വയസ്സുളള മാന്‍സി എന്ന ലാബ്രഡോറും മാസ്റ്റര്‍ ബഷീര്‍ അഹമ്മദ് വാറും ധീരമായി നേരിട്ട് ‘വീരമൃത്യു’ വരിച്ചിരുന്നു.

1960 മാര്‍ച്ച് ഒന്നിന് മീറത്തിലാണ് സേനാനായ്ക്കള്‍ക്കായി പരിശീലനകേന്ദ്രം സ്ഥാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.