നെഹ്റു, സോണിയ വിരുദ്ധ ലേഖനം: സഞ്ജയ് നിരുപമിന് നോട്ടീസ്

മുംബൈ: നെഹ്റുവിനെയും സോണിയ ഗാന്ധിയെയും അവഹേളിച്ച് പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില്‍ മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റി (എം.ആര്‍.സി.സി) അധ്യക്ഷന്‍ സഞ്ജയ് നിരുപമിന് ഹൈകമാന്‍ഡിന്‍െറ കാരണംകാണിക്കല്‍ നോട്ടീസ്. എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. പാര്‍ട്ടിയുടെ 131ാം സ്ഥാപക ദിനത്തില്‍ പുറത്തിറക്കിയ എം.ആര്‍.സി.സിക്കു കീഴിലുള്ള പ്രസിദ്ധീകരണത്തിലാണ് വിവാദ ലേഖനം വന്നത്. കശ്മീര്‍, ചൈന, തിബത്ത് വിഷയങ്ങള്‍ വഷളാക്കിയത് നെഹ്റുവാണെന്നും സോണിയയുടെ പിതാവ് നാസി സൈനികനാണെന്നും ആരോപിക്കുന്നതായിരുന്നു ലേഖനങ്ങള്‍. പത്രാധിപരെ പുറത്താക്കിയിരുന്നു. ഉള്ളടക്കം കണ്ടിരുന്നില്ളെന്ന വാദമാണ് സഞ്ജയ് നിരുപം നിരത്തിയത്. പ്രസിദ്ധീകരണം പ്രകാശനം ചെയ്തത് ഡല്‍ഹിയില്‍വെച്ച് സോണിയ ഗാന്ധിതന്നെയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.