ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: സി.ബി.ഐയുടെ കത്തിടപാട് പുറത്തുവിടാന്‍ ആവശ്യം


ന്യൂഡല്‍ഹി: ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിയമമന്ത്രാലയവുമായും അറ്റോണി ജനറലുമായും സി.ബി.ഐ നടത്തിയ കത്തിടപാടുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്പെഷല്‍ ഡയറക്ടര്‍ രാജേന്ദ്ര കുമാര്‍ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചു.
അറ്റോണി ജനറലിന്‍െറ അഭിപ്രായം കാത്തുനില്‍ക്കാതെയാണ് കേസില്‍ തനിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് രാജേന്ദ്ര കുമാറിന്‍െറ ആരോപണം. 2013ല്‍ സര്‍വിസില്‍നിന്ന് വിരമിച്ച ഇദ്ദേഹത്തിനെതിരെ കുറ്റകരമായ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, ആയുധ നിയമം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സി.ബി.ഐ. കേസെടുത്തത്. എന്നാല്‍, ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിന്  കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് കേസില്‍ സി.ബി.ഐ നടത്തിയ കത്തിടപാടുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്നാവശ്യപ്പെട്ട് രാജേന്ദ്ര കുമാര്‍ സി.ബി.ഐയുടെ നോഡല്‍ ഏജന്‍സിയെ സമീപിച്ചെങ്കിലും കേസില്‍ പ്രതിയായ ഒരാള്‍ക്ക് അന്വേഷണ വിവരങ്ങള്‍ പുറത്തുവിടാനാവില്ളെന്ന് കാണിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്നാണ് രാജേന്ദ്ര കുമാര്‍ പ്രത്യേക അനുമതി തേടി കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.