തൂത്തുകുടിയിൽ തിമിംഗലങ്ങൾ കരക്കടിയുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്ക് സമീപമുള്ള മണപ്പാട് ബീച്ചില്‍ നിരവധി തിമിംഗലങ്ങള്‍ കരക്കടിഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് ഇവ കരക്കടിഞ്ഞത്. ഇതിൽ  45 എണ്ണം ചത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേക്ക് തളളി വിടാന്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെങ്കിലും തിമിംഗലങ്ങള്‍ വീണ്ടും കരക്കടുക്കുകയാണ്.

ചെറിയ തിമിംഗലമാണ് കരക്കടിയുന്നതെന്നും ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മുതിർന്ന ജില്ലാ ഒാഫീസർ രവികുമാർ പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ മന്നാർ ഉൾക്കടലിലെ മറൈൻ പാർക് ആൻറ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.