പ്രധാനമന്ത്രി മികച്ച ശാസ്ത്ര ഉപദേശകരെ കണ്ടത്തെണം – സി.എന്‍.ആര്‍. റാവു

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാഴ്ചപ്പാടുകള്‍ പ്രായോഗികതലത്തില്‍ എത്തിക്കുന്നതിന് മികച്ച ശാസ്ത്ര ഉപദേശകര്‍ ആവശ്യമാണെന്ന് രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞനും ഭാരത രത്ന ജേതാവുമായ സി.എന്‍.ആര്‍. റാവു. ലക്ഷ്യബോധത്തോടെയുള്ള പദ്ധതികള്‍ പ്രധാനമന്ത്രി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് പ്രധാനമന്ത്രി. ശരിയായ ഉപദേശങ്ങള്‍ക്കായി അദ്ദേഹം അനുയോജ്യരായ വ്യക്തികളെ കണ്ടത്തെുമെന്നാണ് പ്രതീക്ഷ. സമൂഹം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളില്‍ ഒരാള്‍ക്കോ ഒരു മന്ത്രാലയത്തിനോ പരിഹാരം കണ്ടത്തൊനാകില്ല.
ലോകരാഷ്ട്രങ്ങളുമായി മത്സരിക്കുന്ന നമ്മള്‍ ശാസ്ത്രത്തിന്‍െറ സഹായത്തോടെ ദാരിദ്ര്യത്തിന് അടിയന്തര പരിഹാരം കാണണം. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ എന്തൊക്കെയാണ് മുന്‍ഗണനാ വിഷയങ്ങളെന്ന് പ്രധാനമന്ത്രി അറിഞ്ഞിരിക്കണം. ശരിയായ ഉപദേശങ്ങള്‍ നല്‍കുന്നതിന് മികവുറ്റ ഉപദേശക സംഘത്തെ ലഭിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ ഗവേഷണങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കണം. വിവിധ മേഖലകളില്‍ ലക്ഷ്യബോധത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. എല്ലാ സമൂഹത്തിന്‍െറയും അടിസ്ഥാനം ശാസ്ത്രമാണ്. രാജ്യത്ത് ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹാരിക്കാനുണ്ട്.
ശാസ്ത്രത്തിന്‍െറയും ഉന്നത വിദ്യാഭ്യാസത്തിന്‍െറയും അഭാവത്തില്‍ രാജ്യത്തിന് ലോകാത്തെ സുപ്രധാന ശക്തിയാകാനാവില്ല. മതവും ശാസ്ത്രവും ഒരിക്കലും കൂട്ടിക്കലര്‍ത്തരുത്. രണ്ടു വിഷയങ്ങളിലും സമതുലിതാവസ്ഥ സൂക്ഷിക്കണം. സമൂഹങ്ങള്‍ക്കിടയിലാണ് അസഹിഷ്ണുതയെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.