അയോധ്യയില്‍ ക്ഷേത്രനിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് പ്രതീക്ഷ -സുബ്രമണ്യം സ്വാമി

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഈ വര്‍ഷംതന്നെ ക്ഷേത്രനിര്‍മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. സുപ്രീംകോടതിയുടെ അന്തിമ വിധി തങ്ങളുടെ മുന്നിലുള്ള തടസ്സങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷയെന്നും സ്വാമി പറഞ്ഞു. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്ന ‘രാമജന്മഭൂമി’ സെമിനാറിന്‍െറ രണ്ടാം ദിനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യ കേസ് ജയിച്ചശേഷം മാതുരയിലെ കൃഷ്ണമന്ദിരം, കാശി വിശ്വനാഥ് എന്നിവയായിരിക്കും അടുത്ത ലക്ഷ്യം. തെളിവുകളുള്ളതിനാല്‍ ഈ കേസുകളില്‍ ജയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ളെന്നും സ്വാമി പറഞ്ഞു. അയോധ്യ കേസിന്‍െറ നിയമവശങ്ങളെക്കുറിച്ച് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് മത്തേ, ജി. രാജഗോപാലന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. കേസ് അനുകൂലമാകാനുള്ള ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് രാജഗോപാലന്‍ പറഞ്ഞു. കോടതി നടപടികള്‍ നീണ്ടുപോകുമെന്ന ആശങ്ക ചില പ്രസംഗകര്‍ പങ്കുവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.