ഇന്ത്യൻ സയൻസ്​ കോൺഗ്രസിൽ സയൻസില്ല സർക്കസ്​ മാ​ത്രം –വെങ്കട്ട്​രാമൻ രാമക​​​ൃഷ്​ണൻ

ചണ്ഡിഗഡ്: ഇന്ത്യൻ സയൻസ് കോൺഗ്രസ് വെറും സർക്കസ് മാത്രമമെന്ന് ഇന്ത്യൻ വംശജനായ നൊബേൽ പുരസ്കാര ജേതാവ് വെങ്കട്ട്രാമൻ രാമകൃഷ്ണൻ. മൈസൂരുവിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പെങ്കടുക്കാൻ വെങ്കട്ട്രാമൻ വിസമ്മതിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള  ‘ടൈംസ് ഒാഫ് ഇന്ത്യ’യുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചണ്ഡിഗഡിലെ പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി  സംവദിക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

‘മുമ്പ് ഒരു സയൻസ് കോൺഗ്രസിൽ ഒരുദിവസം പെങ്കടുത്തിരുന്നു. എന്നാൽ അവിടെ വളരെക്കുറച്ച്  മാത്രമാണ് ശാസ്ത്രം ചർച്ച ചെയ്യപ്പെട്ടത്. അത് വെറുമൊരു അഭ്യാസം മാത്രമാണ്’. ഇനി ജീവിതത്തിലൊരിക്കലും സയൻസ് കോൺഗ്രസിൽ പെങ്കടുക്കില്ലെന്നും വെങ്കട്ട്രാമൻ കൂട്ടിച്ചേർത്തു. മതവും രാഷ്ട്രീയവും ശാസ്ത്രവുമായി കൂട്ടിക്കുഴക്കുന്നതിനെതിരെ അദ്ദേഹം  കഴിഞ്ഞ ഇന്ത്യൻ സയൻസ് കോൺഗ്രസിലും  വിമർശം ഉന്നയിച്ചിരുന്നു.

 വേദ കാലത്ത് ഇന്ത്യ വിമാനം കണ്ടുപിടിച്ചിരുന്നെന്നന്ന് 2015 ൽ മുംബൈയിൽ നടന്ന ശാസ്ത്ര കോൺഗ്രസിൽ പെങ്കടുത്ത ഒരാൾ അവകാശപ്പെട്ടിരുന്നു.  ഇക്കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം 2000 വർഷം മുമ്പ് ഇന്ത്യ വിമാനം കണ്ടുപിടിച്ചിരുന്നെന്ന അവകാശവാദം താൻ വിശ്വസിക്കില്ലെന്നും പറഞ്ഞു. ശാസ്ത്ര രംഗത്ത് നിർണായക നേട്ടങ്ങൾ കൈവരിച്ചെങ്കിലും നിരവധി ഇന്ത്യക്കാർ ഇപ്പോഴും അന്ധവിശ്വാസികളായി തുടരുകയാണ്.  മംഗൾയാൻ വിക്ഷേപിക്കാൻ ചൊവ്വാഴ്ച തെരഞ്ഞെടുത്തത്  ശുഭദിനമായതുകൊണ്ടാണെന്ന വിവരം അറിഞ്ഞ് താൻ അത്ഭുതപ്പെെട്ടന്നും വിദ്യാർഥികളുമായുള്ള സംവാദത്തിൽ വെങ്കട്ട്രാമൻ  പറഞ്ഞു. 2009ല്‍ രസതന്ത്ര നൊബേല്‍ നേടിയ വെങ്കട്ട്രാമൻ  രാമകൃഷണന്‍ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ സ്ട്രക്ചറല്‍ ബയോളജിസ്റ്റാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.