ചെന്നൈ: ദ ഹിന്ദു പത്രത്തിന്‍െറ പത്രാധിപസ്ഥാനത്തുനിന്ന് മാലിനി പാര്‍ഥസാരഥി രാജിവെച്ചു. ഹിന്ദുപത്രത്തിലെ ആദ്യ വനിതാ പത്രാധിപരായിരുന്നു ഇവര്‍. ഈയിടെ തുടങ്ങിയ മുംബൈ എഡിഷനുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് പറയുന്നു. നാഷനല്‍ എഡിറ്ററായിരുന്ന സുരേഷ് നമ്പാത്തിനെ താല്‍ക്കാലിക പത്രാധിപരായി നിയമിച്ചു.
മാലിനിയുടെ രാജി മാനേജ്മെന്‍റ് ഉടന്‍ അംഗീകരിച്ചു. മാലിനി പത്രാധിപസ്ഥാനം ഒഴിഞ്ഞ വിവരം മാനേജ്മെന്‍റ് ജീവനക്കാരെ ഒൗദ്യോഗികമായി അറിയിച്ചു.
പത്രത്തിന്‍െറ നടത്തിപ്പുകാരായ കസ്തൂരി ആന്‍ഡ് സണ്‍സ് ചെയര്‍മാനും മുന്‍ പത്രാധിപരുമായിരുന്ന എന്‍. റാമിന്‍െറ പിതാവിന്‍െറ സഹോദരപുത്രിയാണ് മാലിനി. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവരുടെ കാലയളവില്‍ പത്രത്തില്‍നിന്ന് ചില ഉന്നതര്‍ രാജിവെച്ചിരുന്നു. എഡിറ്റോറിയല്‍ തലത്തില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന രാഹുല്‍ പണ്ഡിറ്റ് മാലിനിക്കെതിരെ ആരോപണമുന്നയിച്ചാണ് രാജി നല്‍കിയത്.
ഡല്‍ഹി ബ്യൂറോചീഫായിരുന്ന സിദ്ധാര്‍ഥ വരദരാജന്‍ എഡിറ്റര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് മാലിനിയെ എഡിറ്ററായും എന്‍. രവിയെ എഡിറ്റര്‍ ഇന്‍ ചീഫായും നിയമിച്ചത്. പിന്നീട് ദൈനംദിന ചുമതലയുള്ള പത്രാധിപരുടെ പൂര്‍ണ ചുമതലയിലേക്ക് മാലിനിയെ ഉയര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.