നാസിക്​ ടി.സി.എസ്​ കേസ്​: സംഘടിത കുറ്റകൃത്യത്തിന്​ തെളിവില്ലെന്ന്​ എസ്​.ഐ.ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ടാ​റ്റ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സ​സ് (ടി.​സി.​എ​സ്) ബി.​പി.​ഒ​യി​ലെ ലൈം​ഗി​കാ​തി​ക്ര​മ, മ​തം​മാ​റ്റ​ത്തി​ന്​ നി​ർ​ബ​ന്ധി​ക്ക​ൽ കേ​സി​ന്​ പി​ന്നി​ൽ സം​ഘ​ടി​ത ശ്ര​മ​വും വി​ദേ​ശ ബ​ന്ധ​വു​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം). നി​ല​വി​ൽ അ​ത്ത​ര​ത്തി​ലു​ള്ള തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്​ എ​സ്.​ഐ.​ടി മേ​ധാ​വി സ​ന്ദീ​പ്​ മി​ട്​​കെ പ​റ​ഞ്ഞു.

സം​ഘ​ടി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി മു​സ്​​ലിം യു​വാ​ക്ക​ൾ ഹി​ന്ദു യു​വ​തി​ക​ളെ മ​ത​മാ​റ്റ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ചെ​ന്നും സം​ഭ​വം ‘കോ​ർ​പ​റേ​റ്റ്​ ജി​ഹാ​ദ്​’ ആ​ണെ​ന്നു​മു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം, നാ​സി​കി​ൽ വി​ശ്വാ​സ​ത്തി​ന്റെ മ​റ​വി​ൽ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ അ​ത്​ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ ‘വി.​ഐ.​പി ജ്യോ​തി​ഷി’ അ​ശോ​ക്​ ഖ​റാ​ത്ത്​ അ​റ​സ്റ്റി​ലാ​യ സം​ഭ​വം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ടി.​സി.​എ​സ്​ കേ​സ്​ ശ്ര​ദ്ധ​പി​ടി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ വി​ശ്വ​സ്ത​നാ​ണ്​ അ​ശോ​ക്​ ഖ​റാ​ത്ത്. ഈ ​സം​ഭ​വം മ​റ​ച്ചു​വെ​ക്കാ​നാ​ണ് നാ​സി​ക് പ്ര​ണ​യ വ​ഞ്ച​ന കേ​സി​ന് പു​തി​യ മാ​നം ന​ൽ​കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

18-25നി​ട​യി​ൽ പ്രാ​യ​മു​ള്ള ഏ​ഴ്​ യു​വ​തി​ക​ളു​ടെ​യും ഒ​രു യു​വാ​വി​ന്റെ​യും പ​രാ​തി​യി​ലാ​ണ്​ കേ​സ്. സം​ഭ​വ​ത്തി​ൽ ടീം ​ലീ​ഡ​ർ​മാ​രാ​യ ഡാ​നി​ഷ്​ ശൈ​ഖ്​ (34), തൗ​സി​ഫ്​ അ​ത്താ​ർ (36), ശാ​ഫി ശൈ​ഖ്​ (34), ആ​സി​ഫ്​ അ​ൻ​സാ​രി (22), ഷാ​റൂ​ഖ്​ ഖു​റൈ​ശി (34), റാ​സ മേ​മ​ൻ (35), ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​ശ്വി​നി ചൈ​നാ​നി എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. എ​ച്ച്.​ആ​ർ മാ​നേ​ജ​ർ നി​താ ഖാ​ൻ ഒ​ളി​വി​ലാ​ണ്. പീ​ഡ​ന പ​രാ​തി​ക​ൾ അ​വ​ഗ​ണി​ച്ചു എ​ന്ന​താ​ണ്​ നി​ത, അ​ശ്വി​നി എ​ന്നി​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ഡാ​നി​ഷ്​ ശൈ​ഖും ആ​ദ്യ പ​രാ​തി​ക്കാ​രി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഡാ​നി​ഷി​നൊ​പ്പം ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ യു​വ​തി നോ​മ്പെ​ടു​ക്കു​ക​യും വ​സ്ത്ര​ധാ​ര​ണ​ത്തി​ലും മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ക​യും ചെ​യ്ത​താ​യാ​ണ്​ പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഡാ​നി​ഷ്​ വി​വാ​ഹി​ത​നാ​ണെ​ന്നും ര​ണ്ട്​ കു​ട്ടി​ക​ളു​ണ്ടെ​ന്നും ഭാ​ര്യ യു​വ​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. വീ​ട്ടു​കാ​ർ യു​വ​തി​യെ ജോ​ലി​ക്ക്​ പോ​കു​ന്ന​ത്​ ത​ട​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ‘ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ന്റെ’ ര​ഹ​സ്യ പ​രാ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ൽ നി​യ​മി​ച്ച്​ നാ​സി​ക്​ പൊ​ലീ​സ്​ ര​ഹ​സ്യ അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന്​ യു​വ​തി​യെ​കൊ​ണ്ട്​ പ​രാ​തി ന​ൽ​കി​ച്ചു. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബ​ലാ​ത്സം​ഗം ചെ​യ്​​തെ​ന്നും മ​തം​മാ​റ്റ​ത്തി​ന്​ നി​ർ​ബ​ന്ധി​ച്ചെ​ന്നു​മു​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ്​ കേ​സി​ന്റെ തു​ട​ക്കം. മ​റ്റു​ള്ള​വ​രു​ടെ അ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​യ മ​റ്റ്​ ഏ​ഴ്​ യു​വ​തി​ക​ളെ പ​രാ​തി ന​ൽ​കാ​ൻ പൊ​ലീ​സ്​ പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സു​ക​ൾ ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്നും വ​ഴി​വി​ട്ട പ്ര​ണ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​നോ​ട് മ​റ്റു കേ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണെ​ന്നും അ​റ​സ്റ്റി​ലാ​യ ഒ​രു പ്ര​തി​യു​ടെ ഭാ​ര്യ ‘ദി ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സി​നോ​ട്​’ പ​റ​ഞ്ഞു. അ​തേ​സ​മ​യം, തൗ​സീ​ഫ്​ എ​ന്ന​യാ​ൾ തീ​ർ​ഥാ​ട​ന​ത്തി​ന്​ ശേ​ഷം ക​ടു​ത്ത മ​ത​വി​ശ്വാ​സി​യാ​യെ​ന്നും തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​ർ​ക്കി​ട​യി​ൽ മ​തം പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മ​റ്റു​ മു​സ്​​ലിം യു​വാ​ക്ക​ളെ അ​തി​ന്​ പ്രേ​രി​പ്പി​ച്ചെ​ന്നും എ​സ്.​ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Tags:    
News Summary - Nashik TCS case: SIT finds no evidence of organized crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.