എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ പ്രി​യ​ങ്ക ഗാ​ന്ധി​ പാർലമെന്റ് ചർച്ചയിൽ

ജനസംഖ്യാനുപാതമല്ല, മണ്ഡലങ്ങളുടെ എണ്ണമാണ് നോക്കേണ്ടത് -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തു​മ്പോ​ൾ ജ​ന​സം​ഖ്യാ​നു​പാ​ത​മ​ല്ല, ഓ​രോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് നോ​ക്കേ​ണ്ട​തെ​ന്നും ച​ട്ട​ങ്ങ​ളു​ദ്ധ​രി​ച്ച് എ​തി​ർ​ത്ത അ​ഭി​ഭാ​ഷ​ക​ൻ​കൂ​ടി​യാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​​ടെ എ​ണ്ണം കൂ​ട്ടി ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ അ​ട്ടി​മ​റി​ക്ക​രു​ത്. 850 ലോ​ക്സ​ഭാ സീ​റ്റു​ക​ളാ​യാ​ൽ ചെ​റു​സം​സ്ഥാ​ന​ങ്ങ​ളു​ടെ എം.​പി​മാ​രു​ടെ എ​ണ്ണം കു​റ​യും. അ​വ​രു​ടെ പ്രാ​തി​നി​ധ്യ​വും പാ​ർ​ല​മെ​ന്റി​ൽ കു​റ​യും.

543 അം​ഗ​ങ്ങ​ളെ​കൊ​ണ്ട് ന​ട​ത്താ​ൻ പ​റ്റാ​ത്ത ലോ​ക്സ​ഭ 850 അം​ഗ​ങ്ങ​ളെ വെ​ച്ച് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന് മ​നീ​ഷ് തി​വാ​രി ചോ​ദി​ച്ചു. നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 60ൽ ​കു​റ​വും 500ൽ ​കൂ​ടു​ത​ലും പ​റ്റി​ല്ല എ​ന്ന ഭ​ര​ണ​ഘ​ട​യു​ടെ 170(1) അ​നു​ച്ഛേ​ദം ഭേ​ദ​ഗ​തി ചെ​യ്യാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യം പ​റ്റി​ല്ല. നി​ല​വി​ൽ 403 സീ​റ്റു​ള്ള യു.​പി​യി​ൽ 2011ലെ ​സെ​ൻ​സ​സ് പ്ര​കാ​രം 560 നി​യ​മ​സ​ഭാ സീ​റ്റു​ക​ളാ​കും.

അ​തു​കൊ​ണ്ടാ​ണ് 1971ലെ ​സെ​ൻ​സ​സ് ക​ണ​ക്കി​ലെ​ടു​ത്താ​ൽ മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 1971ന് ​ശേ​ഷം ഏ​ത് ​സെ​ൻ​സ​സ് എ​ടു​ത്താ​ലും ഈ ​സ​ന്തു​ല​നം ന​ഷ്ട​​​പ്പെ​ടും. പു​തി​യ ബി​ല്ലു​ക​ൾ പ്ര​കാ​രം ഏ​ത് സെ​ൻ​സ​സ് വേ​ണ​മെ​ന്ന് പാ​ർ​ല​മെ​ന്റ് തീ​രു​മാ​നി​ക്കു​ന്ന സാ​ഹ​ച​ര്യം വ​രും.

ഇ​തി​ലൂ​ടെ ജ​ന​സം​ഖ്യ കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ര​ക്ഷാ​ക​വ​ചം നീ​ക്കം ചെ​യ്യു​ക​യാ​ണ്.

ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം ഏ​ത് സെ​ൻ​സ​സ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​റി​ന് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണി​തി​ലൂ​ടെ ഉ​ണ്ടാ​കു​ക.

നി​ല​വി​ലു​ള്ള 543ൽ ​വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും കെ.​സി. വേ​ണു​​ഗോ​പാ​ലും കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ ഉ​പ​നേ​താ​വ് ഗൗ​ര​വ് ഗോ​ഗോ​യി​യും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - We should look at the number of constituencies, not the population ratio: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.