ഉ​ത്ത​ർ​പ്ര​ദേ​ശി​​ലെ സം​ഭ​ലി​ൽ ഈ​ദ്ഗാ​ഹും അ​നു​ബ​ന്ധ കെട്ടിടവും പൊ​ളി​ച്ചു​നീ​ക്കുന്നു

യു.പിയിലെ സംഭലിൽ ഈദ്ഗാഹും കെട്ടിടവും പൊളിച്ചുനീക്കി

സം​ഭ​ൽ (യു.​പി): അ​ന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​​ലെ സം​ഭ​ലി​ൽ ഈ​ദ്ഗാ​ഹും അ​നു​ബ​ന്ധ നി​ർ​മി​തി​യും പൊ​ളി​ച്ചു​നീ​ക്കി സ​ർ​ക്കാ​ർ.

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ച്ചൗ​ളി ഗ്രാ​മ​ത്തി​ലെ ഈ​ദ്ഗാ​ഹും ചെ​റു ഹാ​ളും (ഇ​മാം​ബാ​ഡ) പൊ​ലീ​സ് സ​ന്നാ​ഹ​ത്തി​ൽ നാ​ല് ബു​ൾ​ഡോ​സ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​വ​ന്യൂ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

സ്ഥ​ല​ത്ത് ക്ര​മ​സ​മാ​ധാ​ന പാ​ല​ത്തി​ന് പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.​ പൊ​തു ആ​വ​ശ്യ​ത്തി​നു​ള്ള ഭൂ​മി​യി​ലെ നി​ർ​മി​തി​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​തെ​ന്ന് സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്ട്രേ​റ്റ് നി​ധി പ​ട്ടേ​ൽ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​മാ​രോ​പി​ച്ച് സം​ഭ​ലി​ൽ പ​ള്ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് ഈ​യി​ടെ ത​ക​ർ​ത്തി​രു​ന്നു. അ​തേ​സ​മ​യം, വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റു​മാ​യി പ്ര​ദേ​ശ​ത്തെ എ​ല്ലാ വി​ഭാ​ഗം ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളും ഇ​വി​ടം ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും പൊ​ളി​ച്ചു​നീ​ക്ക​ൽ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​യാ​യ സു​ബൈ​ദ​യെ​ന്ന ​വീ​ട്ട​മ്മ ‘ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി’​നോ​ട് പ​റ​ഞ്ഞു. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ​യാ​ണെ​ങ്കി​ൽ ഇ​ത്ത​രം ന​ട​പ​ടി മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Eidgah and building demolished in Sambhal, UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.