നടപടിയൊന്നുമില്ല; മുസ്‍ലിം വിദ്വേഷം പ്രസംഗിച്ച ജസ്റ്റിസ് യാദവ് വിരമിച്ചു

ന്യൂ​ഡ​ൽ​ഹി: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ച​ട​ങ്ങി​ൽ മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യ അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വ് വി​ര​മി​ച്ചു.

പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ എം.​പി​മാ​ർ കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ അ​വ​ത​ര​ണ നോ​ട്ടീ​സ് ന​ൽ​കി വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യും നേ​രി​ടാ​തെ​യാ​ണ് ജ​സ്റ്റി​സ് യാ​ദ​വ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഔ​ദ്യോ​ഗി​ക​മാ​യി വി​ര​മി​ച്ച​ത്. ‘‘ഈ ​രാ​ജ്യം ‘ഹി​ന്ദു​സ്ഥാ​ൻ’ ആ​ണെ​ന്ന് പ​റ​യാ​ൻ എ​നി​ക്ക് ഒ​രു ശ​ങ്ക​യു​മി​ല്ല. ഇ​വി​ടെ ജീ​വി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ചാ​ണ് ഈ ​രാ​ജ്യം ച​ലി​ക്കു​ക. ഈ ‘​ക​ഠ്‌​മു​ല്ല’​യു​ണ്ട​ല്ലോ (മു​സ്‍ലിം​ക​ളെ അ​ധി​ക്ഷേ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്ക്) അ​വ​ർ ഈ ​രാ​ജ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. അ​വ​ർ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ദ്ര​വ​ക​ര​മാ​ണ്. പൊ​തു​ജ​ന​ത്തെ ഇ​ള​ക്കി​വി​ടു​ന്ന​വ​രാ​ണ്. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി ആ​ഗ്ര​ഹി​ക്കാ​ത്ത ഇ​ത്ത​ര​മാ​ളു​ക​ളെ ക​രു​തി​യി​രി​ക്ക​ണം. മു​സ്‍ലിം​ക​ൾ നി​ര​വ​ധി ഭാ​ര്യ​മാ​ർ വേ​ണ​മെ​ന്ന​ത് അ​വ​കാ​ശ​മാ​യി ക​രു​തു​ന്ന​വ​രാ​ണ്’’ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സി​റ്റി​ങ് ജ​ഡ്ജി​യാ​യി​രി​ക്കെ യാ​ദ​വ് ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, താ​ൻ ന​ട​ത്തി​യ പ്ര​സം​ഗം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച​വ​രാ​ണ് എ​ല്ലാ വി​വാ​ദ​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ൽ ജ​സ്റ്റി​സ് യാ​ദ​വ് അ​വ​കാ​ശ​പ്പെ​ട്ടു. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും പി​ന്തു​ണ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​കു​മാ​യി​രു​ന്നു​വെ​ന്നും ജ​സ്റ്റി​സ് യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - No action taken; Justice Yadav, who made anti-Muslim speeches, retires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.