കോടതിയിലെ അതിക്രമം: അഭിഭാഷകൻ യശ്പാൽ സിങ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി പട്യാല ഹൗസ് കോടതിയിൽ മാധ്യമപ്രവർത്തകരെയും ജെ.എൻ.യുവിലെ വിദ്യാർഥികളെയും അധ്യാപരെയും അക്രമിച്ചവരിൽ ഒരാളായ അഭിഭാഷകൻ യശ്പാൽ സിങ് അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച യശ്പാലിനെ ചോദ്യം ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് പട്യാല ഹൗസ് കോടതിക്ക് പുറത്തും അകത്തും അധ്യാപരെയും വിദ്യാർഥികളെയും മാധ്യമപ്രവർത്തരെയും അഭിഭാഷകരുടെ കൂട്ടം കൈയേറ്റം ചെയ്തത്. അറസ്റ്റിലായ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. യശ്പാൽ സിങ്, വിക്രം ചൗഹാൻ, ഓം ശർമ എന്നിവരാണ് അക്രമിസംഘത്തെ സംഘടിപ്പിച്ചത്.

ഇവരെ അറസ്റ്റ് ചെയ്യാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് കമീഷണർ ബി.എസ് ബസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കനയ്യ കുമാറിനെ തങ്ങൾ തന്നെയാണ് അടിച്ചതെന്ന് മൂന്ന് അഭിഭാഷകർ സമ്മതിക്കുന്ന വിഡിയോ ഇന്ത്യാ ടുഡേ ചാനൽ ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. തങ്ങളുടെ മർദ്ദനത്തിൽ കനയ്യകുമാർ മൂത്രമൊഴിച്ചു എന്നായിരുന്നു ഇവർ വിഡിയോയിൽ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.