മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ചെന്നൈ: വില്ലുപുരം ജില്ലയിലെ സ്വകാര്യ സിദ്ധ മെഡിക്കല്‍ കോളജിലെ മൂന്നു വിദ്യാര്‍ഥിനികളുടെ മരണം കൊലപാതകമാകാന്‍ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.  മൂന്നു പേരും മുങ്ങിമരിച്ചതല്ളെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
മൃതദേഹങ്ങള്‍ കണ്ടത്തെിയ കിണറ്റിലെ വെള്ളത്തിന്‍െറ അംശം ഇവരുടെ വയറ്റിലോ ആന്തരാവയവങ്ങളിലോ എത്തിയിട്ടില്ല. വെള്ളം കുടിച്ചുള്ള മുങ്ങിമരണമാണെന്ന കോളജ് അധികൃതരുടെ വാദം ഇതോടെ പൊളിയുകയാണ്. കാമ്പസിലെ കിണറ്റില്‍ കണ്ടത്തെിയ മൃതദേഹങ്ങള്‍ വസ്ത്രങ്ങള്‍കൊണ്ട് പരസ്പരം ബന്ധിച്ചിരുന്നു.  മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം പരിഗണിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.