യുവതിക്കെതിരായ അക്രമം ഉന്നത നയതന്ത്ര സംഘം ഇന്ന് ബംഗളൂരുവില്‍

ന്യൂഡല്‍ഹി: താന്‍സാനിയന്‍ വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താന്‍സാനിയന്‍ സ്ഥാനപതി ജോണ്‍ കിജാസി, ആഫ്രിക്കയുടെ ചുമതലയുള്ള മന്ത്രാലയം ജോ. സെക്രട്ടറി എന്നിവരുള്‍പ്പെടുന്ന ഉന്നത നയതന്ത്ര സംഘം വെള്ളിയാഴ്ച ബംഗളൂരുവിലത്തെും. അക്രമത്തിനിരയായ യുവതിയെ അവര്‍ സന്ദര്‍ശിക്കും. പൊലീസ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തും. 

അതിനിടെ, കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി കൈക്കൊള്ളുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും വാഹനാപകടമാണ് പ്രശ്നം കൈവിട്ടുപോകാന്‍ കാരണമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അഭിപ്രായപ്പെട്ടു. സംഭവം ശക്തമായി അപലപിച്ച മന്ത്രാലയ വക്താവ്, അന്വേഷണത്തിന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തു. കര്‍ണാടക പൊലീസില്‍നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏതാണ്ട് 5000 ആഫ്രിക്കന്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലുള്ളത്.

വംശീയ ആക്രമണമാണെന്ന താന്‍സാനിയയുടെ ആരോപണം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ വാഹനാപകടത്തിന്‍െറ തുടര്‍ച്ചയായുള്ള പ്രതികരണമായിരുന്നു ഇതെന്നും ലജ്ജാകരവും ഖേദകരവുമായിപ്പോയെന്നും വികാസ് സ്വരൂപ് ആവര്‍ത്തിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായും വികാസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.