സേലം: കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി. പുലർച്ചെ നാലരയോടെ കർണാടക-തമിഴ്നാട് അതിർത്തിയിലെ പച്ചൂരിനും സോമനായകം പെട്ടിക്കും ഇടയിലാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ 40 പേരെ തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എക്സ്പ്രസിന്‍റെ എസ്-8, എസ്-9, എസ്-10, എസ്-11 എന്നീ നാല് ബോഗികളാണ് പാളം തെറ്റിയത്. ട്രെയിനിന് ചെറിയ ചെരിവ് സംഭവിച്ചപ്പോൾ തന്നെ യാത്രക്കാർ ഉണർന്ന് പുറത്തുകടക്കുവാൻ ശ്രമം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 10.30ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്ന് രാവിലെ 6.30ന് ബംഗളൂരു മജിസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതാണ്.
സംഭവ സ്ഥലത്ത് പ്രത്യേക മെഡിക്കൽ സംഘം എത്തിയിട്ടുണ്ടെന്ന് സേലം ഡിവിഷൻ അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തെ തുടർന്ന് സേലം-ബംഗളൂരു റൂട്ടിലെ ട്രെയിൻ ഗതാഗതം താറുമാറായി. മറ്റുള്ള യാത്രക്കാരെ ബസുകളില്‍ ജ്വാലാര്‍പേട്ടില്‍ എത്തിച്ച് പാസഞ്ചറുകളില്‍ ബംഗളൂരുവിലേക്ക് കൊണ്ട്പോയി. ബ്രേക്കിംങ് സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.
ഹെൽപ് ലൈൻ നമ്പർ:
സേലം: 0427- 2431947
മധുര: 0452 2308250
തൃശൂർ: 0487 2430060
തിരുവനന്തപുരം: 0471 2320012
പാലക്കാട്: 0491 2555231/2556198
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.