രാഷ്ട്രപതിയുടെ വിരുന്നില്‍ ചെരിപ്പ് ധരിച്ചത്തെിയ കെജ്രിവാളിന് ഷൂ വാങ്ങിക്കാന്‍ 364 രൂപ സംഭാവന

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡിന് ആദരസൂചകമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സാധാരണ ചെരിപ്പ് ധരിച്ചത്തെിയത് രാജ്യത്തിനുതന്നെ നാണക്കേടായെന്നാണ് വിശാഖപട്ടണത്തെ ബിസിനസുകാരനായ സുമിത് അഗര്‍വാളിന് തോന്നിയത്. അതിനോട് മിണ്ടാതിരിക്കാനും അദ്ദേഹത്തിനായില്ല. നല്ളൊരു ഷൂ വാങ്ങിക്കാന്‍ 364 രൂപയുടെ ഡി.ഡിയോടൊപ്പം കെജ്രിവാളിന് തുറന്ന കത്തുമെഴുതിയാണ് സുമിത് തന്‍െറ രോഷം തീര്‍ത്തത്.
രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ രാജ്യത്തെയാണ് പ്രതിനിധാനം ചെയ്തതെന്ന ഓര്‍മ വേണം. രാംലീല മൈതാനിയിലോ, ജന്തര്‍മന്തറിലോ ആം ആദ്മി പാര്‍ട്ടിയുടെ റാലിയില്‍ ധര്‍ണയിരിക്കുകയായിരുന്നില്ല അത്. ആളുകള്‍ക്കിടയില്‍ ശ്രദ്ധകിട്ടാനാണ് ഇത്തരം വേലകള്‍. താങ്കളൊരു മുതിര്‍ന്ന വ്യക്തിത്വമാണ്. സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ പെരുമാറണം.. എന്നിങ്ങനെ പോകുന്നു കത്തിലെ ഉപദേശം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.