Posted On
date_range Updated On
date_range മൂത്രത്തിനുപകരം ഡെറ്റോള്‍; പുരോഗതി ഇതുമാത്രം –ലാലു
പട്ന: മൂത്രത്തിനുപകരം ഡെറ്റോള്‍ ഉപയോഗിച്ച് കൈകഴുകുന്നു എന്നതുമാത്രമാണ് നമ്മള്‍ കൈവരിച്ച ഏക പുരോഗതിയെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കുട്ടിക്കാലത്ത് മുറിവുണ്ടായാല്‍ അതിലേക്ക് മൂത്രം ഒഴിക്കുമായിരുന്നു. മൂത്രം നല്ല അണുനാശിനിയാണ്. ഇപ്പോള്‍ അതിനു പകരം ഡെറ്റോള്‍ ഉപയോഗിക്കുന്നു. അതുതന്നെ കൈകഴുകാനും ഉപയോഗിക്കുന്നു. ഇതാണ് നാം കൈവരിച്ച പുരോഗതി -പട്നയില്‍ ലാലുവിന്‍െറ മൂത്ത മകനും സംസ്ഥാന ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപിന്‍െറ മണ്ഡലത്തില്‍ നടന്ന ഹോമിയോപ്പതിക് സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോമിയോപ്പതിയാണ് അലോപ്പതിയെ അപേക്ഷിച്ച് യഥാര്‍ഥ മെഡിക്കല്‍ ശാഖയെന്നും ലാലു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.