ഇന്ത്യയിലെത്തുന്ന വിദേശ വനിതകള്‍ കുട്ടിപ്പാവാട ധരിക്കരുതെന്ന് കേന്ദ്രമന്ത്രി

ആഗ്ര: ഇന്ത്യയിലെത്തുന്ന സ്ത്രീകളായ വിദേശ വിനോദ സഞ്ചാരികള്‍ കുട്ടിപ്പാവാട (മിനി സ്കർട്ട്) ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം,  സാംസ്കാരിക സഹമന്ത്രി മഹേഷ് ശര്‍മ. ഇന്ത്യൻ സന്ദർശന വേളയിൽ വസ്ത്രധാരണത്തിൽ വിദേശികൾ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിർദേശം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള ലഘുലേഖകൾ വിമാനത്താവളത്തിൽ വെച്ചു തന്നെ വിദേശ വിനോദ വിനോദ സഞ്ചാരികള്‍ക്ക് നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാജ്യത്തെ ചെറു പട്ടണങ്ങളില്‍ രാത്രിയില്‍ ഒറ്റക്ക് ചുറ്റിക്കറങ്ങരുത്, വാടകക്ക് വിളിക്കുന്ന ടാക്‌സിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ളവ ചിത്രമെടുത്ത് സുഹൃത്തിന് അയക്കണം, ക്ഷേത്രങ്ങൾ അടക്കമുള്ള ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നവർ നിർദേശങ്ങൾക്ക് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കണം എന്നിവയാണ് നിർദേശങ്ങൾ.  

വിദേശികളുടെ വസ്ത്ര ധാരണത്തിൽ  നിർദേശം വെക്കുകയല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ് ചെയ്യുന്നത്. പാശ്ചാത്യരെ അപേക്ഷിച്ച് വ്യത്യസ്ത സംസ്‌കാരം പുലർത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും മഹേഷ് ശര്‍മ വ്യക്തമാക്കി.

അതേസമയം, കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. രാജ്യത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.

ഉപദേശങ്ങൾ നൽകി മഹേഷ് ശര്‍മ രാജ്യത്തെ അപമാനിക്കരുതെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ട്വീറ്റ് ചെയ്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.