ഗില്‍ഗിത്തില്‍ നിന്നുള്ളവരെ പ്രവാസി സമ്മേളനത്തിന് ക്ഷണിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ജനുവരിയില്‍ ബംഗളൂരുവില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തിലേക്ക് ഗി ല്‍ഗിത്-ബല്‍തിസ്താനില്‍ നിന്നുള്ളവരെ ക്ഷണിക്കുന്ന കാര്യം വിദേശകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയില്‍. സ്വന്തം പ്രവാസി സമൂഹത്തിന്‍െറ ഭാഗമായി ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുള്ളവരെ ഇന്ത്യ പരിഗണിക്കുന്നുവെന്ന സന്ദേശമാണ് ഈ ക്ഷണംകൊണ്ട് അര്‍ഥമാക്കുന്നത്. കശ്മീരിലെ ഹുര്‍റിയത് നേതാക്കളുമായി പാകിസ്താന്‍ ബന്ധം പുലര്‍ത്തുന്നതുപോലെ, ഈ മേഖലയിലെ പ്രവാസി സമൂഹവുമായി ഇന്ത്യയും ബന്ധം വെക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.

പാക് അധീന കശ്മീരും ഗില്‍ഗിത്-ബല്‍തിസ്താനും ജമ്മു-കശ്മീരിന്‍െറ ഭാഗമാണെന്ന വിഷയം നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരുന്നതാണ് പശ്ചാത്തലം. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഇതുവഴി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഭരണകൂടം കാലങ്ങളായി അവഗണിക്കുന്ന കൂട്ടരാണ് തങ്ങളെന്ന് വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രവാസികള്‍ക്ക് പരാതിയുണ്ടെന്ന് പുതിയ നീക്കത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നു. എന്നാല്‍, ഇന്ത്യ-പാക് ബന്ധങ്ങള്‍ കൂടുതല്‍ മോശമാക്കാനാണ് നടപടി വഴിവെക്കുകയെന്ന് ഒരു വിഭാഗം നയതന്ത്രജ്ഞര്‍ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.