സ്ഥാനാർഥിത്വത്തിന്​ പണം വാങ്ങിയ പഞ്ചാബ്​ എ.എ.പി നേതാവ്​ ഒളികാമറയിൽ കുടുങ്ങി

ചണ്ഡിഗഢ്​: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരനില്‍ നിന്ന് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നേതാവ് പണം വാങ്ങുന്നതി​​െൻറ ഒളികാമറ ദൃശ്യങ്ങൾ പുറത്ത്​. എഎപി പഞ്ചാബ് കണ്‍വീനര്‍ സുച്ചാ സിങ് ഛോട്ടേപൂര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളാണ് പാര്‍ട്ടിക്കാര്‍ തന്നെ ഒളികാമറയില്‍ ചിത്രീകരിച്ചത്. സുച്ചാ സിങ്ങിനെ പുറത്താക്കി മറ്റൊരാളായ പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ പഞ്ചാബിലെ രണ്ട് എം.പിമാര്‍ ഉള്‍പ്പടെ 21 നേതാക്കള്‍ അരവിന്ദ് കെജ്‍രിവാളിന് കത്തയച്ചു.
എന്നാൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ ഛോ​േട്ടപൂർ നിഷേധിച്ചു. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്. പാർട്ടിയിലുള്ളവർ തന്നെയാണിതിനു പിന്നിൽ. എല്ലാ കാര്യങ്ങളും വെള്ളിയാഴ്ചയ്ക്കകം വെളിപ്പെടുത്തുമെന്നും ഛോ​േട്ടപൂർ പറഞ്ഞു.

2017 ആദ്യം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണം വാങ്ങിയ വിവാദം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിഷയം ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം കെജ്​രിവാള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.