ന്യൂഡല്‍ഹി: ചെറു ദ്വീപ്രാഷ്ട്രങ്ങളിലെ കള്ളപ്പണ നിക്ഷേപരഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന പാനമരേഖകളില്‍ പേരുള്ള ഇന്ത്യക്കാര്‍ക്ക് നോട്ടീസ് അയച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്നതുവരെ നടപടിക്രമങ്ങള്‍ പരസ്യമാക്കാന്‍ ആദായനികുതി നിയമത്തിലെ 138ാം വകുപ്പ് അനുവദിക്കുന്നില്ളെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. 50ഓളം പേര്‍ക്ക് വിശദമായ ചോദ്യാവലി അയച്ചുകൊടുത്തിട്ടുണ്ട്. 500 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തുവന്നത്. ആദായനികുതി വകുപ്പും ഇതിന്‍െറ വിദേശനികുതി വിഭാഗവും റിസര്‍വ് ബാങ്കും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്‍റും സംയുക്തമായാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.