പത്തുവര്‍ഷം പെണ്‍കുട്ടിയെ ശല്യം ചെയ്തു; ഇന്ത്യക്കാരന് യു.എസില്‍ 19 വര്‍ഷം തടവ്

വാഷിങ്ടണ്‍: തുടര്‍ച്ചയായി പത്തുവര്‍ഷം പെണ്‍കുട്ടിയെ ശല്യംചെയ്ത ഇന്ത്യക്കാരനെ യു.എസില്‍ 19 വര്‍ഷം തടവിന് വിധിച്ചു. ന്യൂഡല്‍ഹി മുതല്‍ ടെക്സസ് വരെ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യംചെയ്ത ജിതേന്ദര്‍ സിങ്ങിനാണ് കോളിന്‍ ഡിസ്ട്രിക്ട് അറ്റോണി ഗ്രഗ് വില്ലിസ് ശിക്ഷ വിധിച്ചത്.
പെണ്‍കുട്ടിയുടെ പത്തുവര്‍ഷം നീണ്ട ദു$സ്വപ്നത്തിന് അറുതിയായെന്ന് അദ്ദേഹം വിധിയില്‍ പറഞ്ഞു. 2006ലാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി ഡല്‍ഹിയില്‍ പഠിക്കവേ സഹപാഠിയായ ജിതേന്ദര്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിച്ചതോടെ വീട്ടിലും കോളജിലുംവെച്ച് ഇയാള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. 2007ല്‍ പെണ്‍കുട്ടി തുടര്‍പഠനത്തിനായി ന്യൂയോര്‍ക് സര്‍വകലാശാലയിലേക്ക് പോയപ്പോള്‍ ജിതേന്ദര്‍ പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചു.
പിന്നീട് ഇയാള്‍ ന്യൂയോര്‍ക്കിലത്തെി അതേ സര്‍വകലാശാലയില്‍ ചേര്‍ന്നു. സര്‍വകലാശാലയിലും നടപടി നേരിട്ട ഇയാള്‍  പെണ്‍കുട്ടി കാലിഫോര്‍ണിയയിലേക്ക് ഇന്‍േറണ്‍ഷിപ്പിനായി പോയപ്പോഴും പിന്തുടര്‍ന്നു. ന്യൂയോര്‍ക്കിലേക്ക് വീണ്ടും തിരിച്ചത്തെിയ പെണ്‍കുട്ടി 2011ല്‍ പ്ളേനോയില്‍ ഐ.ടി കമ്പനിയില്‍ ചേര്‍ന്നു.
2011 മുതല്‍ 2014 വരെ പെണ്‍കുട്ടിയെ കണ്ടത്തൊന്‍ കഴിയാതിരുന്ന ജിതേന്ദര്‍ ഫോണ്‍ വഴി ശല്യംചെയ്യല്‍ തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയുടെ വിലാസം കണ്ടത്തെിയ ഇയാള്‍ പെണ്‍കുട്ടി ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി പ്രധാനരേഖകളും സ്വര്‍ണവും കവര്‍ന്നു. ഇവിടെ ദുരൂഹമായി കണ്ട ഇയാളെ അയല്‍വാസി പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.