ആദായനികുതിയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: 2000 മുതല്‍ 14 വര്‍ഷത്തെ ആദായനികുതിയുടെ വിശദമായ കണക്കുകള്‍ കേന്ദ്രം പുറത്തുവിട്ടു. ആദായനികുതിയടക്കുന്നവരുടെയും പാന്‍കാര്‍ഡ് ഉടമസ്ഥരുടെയും എണ്ണം, ആദായനികുതി റിട്ടേണുകളില്‍ വെളിപ്പെടുത്തിയ വരുമാനം എന്നിവയടക്കമുള്ള കണക്കുകളാണ് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പുറത്തുവിട്ടത്.
നികുതി ഉദ്യോഗസ്ഥര്‍ക്കും വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും പരിശോധിക്കാനായി 84 പേജുള്ള രേഖകള്‍ ആദായനികുതി വകുപ്പിന്‍െ വെബ്സൈറ്റില്‍ ലഭ്യമാണ്. 2001ല്‍ നാലു കോടി നികുതിദായകരുണ്ടായിരുന്നെന്നും 2014ല്‍ അഞ്ചു കോടിയായി മാത്രമാണ് വര്‍ധിച്ചതെന്നും രേഖയിലുണ്ട്. 2014-15 വര്‍ഷത്തില്‍ മഹാരാഷ്ട്രയില്‍നിന്നാണ് കോര്‍പറേറ്റ് നികുതിയടക്കം ഏറ്റവും കൂടുതല്‍ പ്രത്യക്ഷനികുതി പിരിച്ചത്. 2.77 ലക്ഷം കോടി രൂപയാണ് മഹാരാഷ്ട്രയില്‍നിന്നുള്ള വരുമാനം. ഡല്‍ഹിയില്‍നിന്ന് 91274 കോടി കിട്ടി. കര്‍ണാടകയും തമിഴ്നാടും ഗുജറാത്തും പിന്നാലെയുണ്ട്.
കഴിഞ്ഞ ആറു വര്‍ഷമായി നികുതിപിരിവിലെ വളര്‍ച്ച കുറഞ്ഞുവരുകയാണ്.
2010ല്‍ 18 ശതമാനം വളര്‍ച്ചനിരക്കുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 6.7 ശതമാനമായി താഴ്ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.