തൃപ്തി ദേശായിക്ക് ഹാജി അലി ദര്‍ഗയില്‍ പ്രവേശം നിഷേധിച്ചു

മുംബൈ: ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാനുള്ള ഭൂമാതാ ബ്രിഗേഡ് പ്രസിഡന്‍റ് തൃപ്തി ദേശായിയുടെ നീക്കം മുംബൈ പൊലീസ് തടഞ്ഞു.  ദർഗയുടെ പടിക്കൽ  പൊലീസ് തൃപ്തിയെയും സംഘത്തെയും തടയുകയായിരുന്നു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ചാണ് പൊലീസ് തൃപ്തിയെ തടഞ്ഞത്. അലി ദർഗയിലേക്ക് എല്ലാവർക്കും തുല്യമായ പ്രവേശനം വേണം എന്നെഴുതിയ വാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ പിടിച്ചാണ് ഭൂമാതാ ബ്രിഗേഡ് സംഘം ദർഗയിൽ എത്തിയത്. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.

ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശം ലഭിച്ചതിനു പിന്നാലെയാണ് ഹാജി അലി ദര്‍ഗയില്‍ കടക്കാന്‍ തൃപ്തി ദേശായ് ശ്രമിച്ചത്. സ്ത്രീകള്‍ക്കു പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനുവേണ്ടി പൊരുതുന്ന സംഘടനയാണു തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ്. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി തൃപ്തിയും സംഘവും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ വസതിയിലേക്ക് പോയി. മുഖ്യമന്ത്രി തങ്ങളെ കാണാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിൽ ധർണ ആരംഭിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.