ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോകനേതാവും 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന് ഗുരുതര രോഗമെന്ന് റിപ്പോർട്ട്. ഗാന്‍ഗ്രീന്‍ രോഗം ഗുരുതരമായതിനെ തുടർന്ന് ദാവൂദിന് നടക്കാനാവുന്നില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്‍.
രക്തചംക്രമണം ശരിയായി നടക്കാത്തത് മൂലം ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാല് മുറിച്ചു കളയേണ്ടി വരുമെന്ന അവസ്ഥയിലാണ്. പാകിസ്താനിലെ ലിയാഖത് നാഷണല്‍ ആശുപത്രിയിലും കമ്പൈന്‍ഡ് മിലിട്ടറി ഹോസ്പിറ്റലുമാണ് ചികിത്സ നടക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ വാര്‍ത്ത നിഷേധിച്ച് ദാവൂദിന്‍റെ അടുത്ത അനുയായി ഷോട്ടാ ഷക്കീല്‍ രംഗത്തെത്തി. ദാവൂദിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന വാര്‍ത്തകള്‍ തെറ്റാണ്. ദാവൂദ് പൂര്‍ണ ആരോഗ്യവാനാണ്. രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണ്. ഡി കമ്പനിയുടെ വ്യാവസായിക താല്‍പ്പര്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഈ അപവാദങ്ങള്‍ക്ക് പിന്നിലെന്നും ഛോട്ടാ ഷക്കീല്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.