Posted On
date_range Updated On
date_range നിതീഷ് അടുത്ത പ്രധാനമന്ത്രി –ലാലു
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍-യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണക്കുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ്. ബിഹാറില്‍ നിതീഷിനെ മുന്നില്‍ നിര്‍ത്തി ഭരണം പങ്കിടുന്ന രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ നീരസം വളരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ലാലു പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. മക്കളായ തേജസ്വിക്കോ തേജ് പ്രതാപിനോ മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കാതെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നിതീഷിനെ ലാലു സമ്മതിക്കില്ളെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.