മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ്: ഉത്തരവ് 18വരെ മാറ്റിവെച്ചു

മുംബൈ: വായ്പാതിരിച്ചടവില്‍ വീഴ്ചവരുത്തി രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഏപ്രില്‍ 18വരെ പ്രത്യേക കോടതി മാറ്റിവെച്ചു. ഐ.ഡി.ബി.ഐ ബാങ്കില്‍നിന്നെടുത്ത 900 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതാണ് എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കുന്നത്. മൂന്നുതവണ സമന്‍സയച്ചിട്ടും മല്യ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി 2006ലാണ് ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മല്യ ബോധപൂര്‍വം തിരിച്ചടവില്‍ വീഴ്ചവരുത്തിയതായി പ്രഖ്യാപിച്ച ബാങ്കുകള്‍ നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് രാജ്യസഭാ എം.പികൂടിയായ മല്യ രാജ്യം വിടുകയായിരുന്നു. അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.