ജഡ്ജിമാര്‍ക്ക് ഡോവലിന്‍െറ ക്ളാസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് അടക്കമുള്ള സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ദേശസുരക്ഷാ കേസുകളെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ സെഷന്‍. ദേശസുരക്ഷ കക്ഷിഭേദമില്ലാത്ത വിഷയമായി കണ്ട് കോടതി നടപടികള്‍ വേഗത്തിലാക്കി സഹകരിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അടക്കമുള്ള സുപ്രീംകോടതി ജഡ്ജിമാരോട് ആവശ്യപ്പെട്ടു. 
ഭോപാലിനടുത്ത നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കമുള്ളവര്‍ പങ്കെടുക്കുന്ന ത്രിദിന പരിപാടിയോട് അനുബന്ധിച്ചായിരുന്നു അടച്ചിട്ട മുറിയിലെ  ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍െറ രഹസ്യസ്വഭാവത്തിലുള്ള സെഷന്‍ എന്ന്  ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദേശസുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ മാസ്റ്റര്‍ പ്ളാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ഡോവല്‍ രാജ്യത്തിന് മുമ്പാകെയുള്ള ഭീഷണിയും വിശദീകരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.