മഹാരാഷ്ട്രയില്‍ ശസ്ത്രക്രിയകള്‍ മാറ്റി

മുംബൈ: കൊടുംവരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ മറാത്ത് വാഡ പ്രദേശത്ത് ശസ്ത്രക്രിയ അടക്കം അടിയന്തര ചികിത്സ മാറ്റിവെച്ചു. അടുത്ത 15 ദിവസത്തേക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനാവാത്ത സാഹചര്യമാണ് ആരോഗ്യകേന്ദ്രങ്ങളിലുള്ളത്. ലാത്തൂരിലെ 160ഓളം ക്ളിനിക്കുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളാണ് മാറ്റിയത്. ക്ളിനിക്കുകള്‍ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ മാത്രം പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ജലജന്യരോഗങ്ങള്‍ വ്യാപകമായിട്ടുണ്ട്. ആശുപത്രികളുടെയും ക്ളിനിക്കുകളുടെയും ശുചിത്വമില്ലായ്മയും പ്രശ്നം രൂക്ഷമാക്കുന്നു.  ലാത്തൂര്‍ ജില്ലയിലെ അഞ്ചുലക്ഷം പേര്‍ക്ക് വെള്ളം ലഭ്യമാക്കിയിരുന്ന മജ്ര ഡാം വറ്റിയതോടെ സ്വകാര്യ ടാങ്കറുകളില്‍നിന്ന് വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. എന്നാല്‍, ആശുപത്രിയിലെ ആവശ്യങ്ങള്‍ക്ക് ഇത് മതിയാവുന്നില്ളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല, സ്വകാര്യ ടാങ്കറുകള്‍ വിതരണം ചെയ്യുന്ന നിലവാരമില്ലാത്ത വെള്ളത്തില്‍നിന്ന് മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ വര്‍ധിച്ചു. കൂടുതല്‍ രോഗികളത്തെുന്ന ലാത്തൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥിതി സങ്കീര്‍ണമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്  മൂത്രത്തില്‍ കല്ല് ബാധിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി വര്‍ധിച്ചിട്ടുണ്ട്. ജലവിതരണത്തിന് ടാങ്കറുകളും പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത.
ശസ്ത്രക്രിയക്കുശേഷം കൈകഴുകാന്‍പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. കിടക്കവിരികള്‍ അലക്കാനാവാത്തതിനാല്‍ ഉപയോഗശേഷം കളയാവുന്ന ലിനനാണ് പല ആശുപത്രികളിലും ഉപയോഗിക്കുന്നത്. ജലവിതരണം നിലച്ചതിനാല്‍ രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കുമായി പ്രതിദിനം 30 ലിറ്റര്‍ വെള്ളമാണ് എല്ലാ ആവശ്യങ്ങള്‍ക്കുമായി നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.