പി.എ.സി.എല്‍ ആസ്തിരേഖകള്‍ ‘സെബി’ കമ്മിറ്റിക്ക് കൈമാറിത്തുടങ്ങി

ന്യൂഡല്‍ഹി: പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡിന്‍െറ (പി.എ.സി.എല്‍) 5,000 കോടി രൂപയുടെ ആസ്തി സംബന്ധിച്ച രേഖകള്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ കമ്മിറ്റിക്ക് സി.ബി.ഐ കൈമാറിത്തുടങ്ങി. സുപ്രീംകോടതി നിയമിച്ചതാണ് പ്രത്യേക കമ്മിറ്റി. ഏറ്റെടുക്കുന്ന ആസ്തികള്‍ നിക്ഷേപകര്‍ക്ക് വിതരണംചെയ്യും.

നേരത്തെ പി.എ.സി.എല്ലും സഹോദരസ്ഥാപനമായ പേള്‍സ് ഗോള്‍ഡന്‍ ഫോറസ്റ്റ് ലിമിറ്റഡും ലാഭവിഹിതം വാഗ്ദാനംചെയ്ത് 5.85 കോടി നിക്ഷേപകരില്‍നിന്ന് 50,000 കോടി രൂപ കൈക്കലാക്കിയിരുന്നു. ഗ്രൂപ് 10,000ത്തിലേറെ ആസ്തികള്‍ ഏറ്റെടുത്തതായി സംശയിക്കുന്നു. കൃഷിഭൂമി അനുവദിക്കാമെന്ന് വാഗ്ദാനംനല്‍കി ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള നിക്ഷേപകരെ വഞ്ചിച്ചതിന് പേള്‍സ് ഗ്രൂപ് മേധാവി നിര്‍മല്‍ സിങ് ബംഗൂവിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും ജനുവരിയില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.