ന്യൂഡല്‍ഹി: നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) പ്രവേശത്തിന് പ്ളസ് ടുവിന് ലഭിച്ച മാര്‍ക്കിന്‍െറ 40 ശതമാനം പരിഗണിക്കുന്ന നിബന്ധന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പിന്‍വലിച്ചു. ഐ.ഐ.ടി മാതൃകയില്‍ ജോയന്‍റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും ഇനി എന്‍.ഐ.ടിയിലും പ്രവേശം. 2017 മുതല്‍ പുതിയ രീതി നിലവില്‍ വരും.
ജെ.ഇ.ഇയില്‍ 60 ശതമാനം വെയ്റ്റേജ് മാര്‍ക്കും പ്ളസ് ടു മാര്‍ക്കിന്‍െറ 40 ശതമാനം വെയ്റ്റേജും അടിസ്ഥാനമാക്കിയാണ് നിലവില്‍ എന്‍.ഐ.ടികളില്‍ പ്രവേശം നല്‍കുന്നത്. ഇതില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.ഐ.ടി കൗണ്‍സിലിന്‍െറ ശിപാര്‍ശ. ജെ.ഇ.ഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകളില്‍ മുന്നിലത്തെുന്നവര്‍ക്കേ ഇനി രാജ്യത്തെ 31 എന്‍.ഐ.ടികളുടെ പടി കടക്കാനാവൂ. രണ്ട് എന്‍ട്രന്‍സാണ് ജെ.ഇ.ഇക്കുള്ളത് -ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ്. ഇതില്‍ മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്കുള്ളവര്‍ക്കാണ് അഡ്വാന്‍സ്ഡ് എഴുതാന്‍ കഴിയുക. അതും പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തയാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്നാണ് പ്രവേശം.
വിദ്യാര്‍ഥികള്‍ പരിശീലനകേന്ദ്രങ്ങളെ സമീപിക്കുന്ന രീതി അവസാനിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ രീതിക്കുണ്ട്. ജെ.ഇ.ഇ സെന്‍ട്രല്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് ഡയറക്ടര്‍ രാജത് മൂനയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 31 എന്‍.ഐ.ടികളിലുമായി ജെ.ഇ.ഇ (മെയിന്‍) കോച്ചിങ് നേടിയ ശേഷം പ്രവേശം നേടിയവരില്‍ നാലു ശതമാനം വര്‍ധനവുണ്ടായതായി കണ്ടത്തെി.
2015 ഒക്ടോബറില്‍ ചേര്‍ന്ന എന്‍.ഐ.ടി കൗണ്‍സില്‍ പ്രവേശ രീതിയില്‍ മാറ്റം വരുത്തണമെന്ന ശിപാര്‍ശ ചെയ്തെങ്കിലും മന്ത്രി സ്മൃതി ഇറാനി മാറ്റം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, 2017 മുതല്‍ എന്‍.ഐ.ടി പ്രവേശവും ഐ.ഐ.ടി പ്രവേശത്തിന് തുല്യമാക്കാമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. പ്ളസ് ടു സിലബസ് അനുസരിച്ചുമാത്രം ചോദ്യങ്ങള്‍ തയാറാക്കാമെന്ന് കൗണ്‍സില്‍ യോഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.