മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ് ബാലിഗയുടെ മരണത്തിനു പിന്നില്‍ നമോ ബ്രിഗേഡ് കണ്‍വീനര്‍ നരേഷ് ഷിനോയിയെന്ന് പൊലീസ് സംശയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് കര്‍ണാടകയില്‍ രൂപവത്കരിച്ചതാണ് നമോ ബ്രിഗേഡ്. നരേഷിനുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ആര്‍.എസ്.എസുമായി സജീവബന്ധം പുലര്‍ത്തുന്ന ഇയാളുടെ മൂന്നു കൂട്ടാളികളെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. മാര്‍ച്ച് 21നാണ് വിനായക് കൊല്ലപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, നാട്ടിലെ ക്ഷേത്രഫണ്ടിലെ ഒമ്പതു കോടി രൂപ വകമാറ്റിച്ചെലവഴിക്കുന്നതായി വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് തെളിയിച്ചിരുന്നു. മംഗളൂരുവിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയും കൈയേറ്റങ്ങള്‍ക്കെതിരെയും വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.