ആദായനികുതി കുടിശ്ശികക്കാര്‍ കൂടുതല്‍ ഗുജറാത്തില്‍

അഹ്മദാബാദ്: രാജ്യത്ത് ആദായനികുതി കുടിശ്ശിക വരുത്തിയവരില്‍ കൂടുതല്‍ പേര്‍ ഉള്ള സംസ്ഥാനം ഗുജറാത്ത്. കഴിഞ്ഞ ഒരു വര്‍ഷമായി ആദായ നികുതി വകുപ്പ് പരസ്യമാക്കിയ 67 നികുതിവെട്ടിപ്പുകാരുടെ പേരുകളില്‍ 24 പേരുമായാണ് ഗുജറാത്ത് ‘ഒന്നാമതത്തെിയത്’.  576.8 കോടി രൂപയുടെ നികുതിയാണ് അടക്കാനുള്ളത്.

ഗുജറാത്തിന് പിന്നില്‍ 15 കുടിശ്ശികക്കാരുമായി മഹാരാഷ്ട്രയും തെലങ്കാനയുമാണുള്ളത്. ഓഹരി വ്യാപാരം ഉള്‍പ്പെടെ മൂലധനനേട്ടമുള്ള ബിസിനസ്, ടെക്സ്റ്റൈല്‍, സിനിമ വിതരണം, ആഭരണ നിര്‍മാണം, പലിശക്ക് പണം നല്‍കല്‍ തുടങ്ങിയ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ഗുജറാത്തില്‍ നിന്നുള്ള കുടിശ്ശികക്കാരില്‍ ഏറെയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.