ഗാന്ധിജയന്തി ദിനത്തിൽ ക്ഷേത്രത്തിൽ ദലിത് വിഭാഗക്കാർക്ക് പ്രത്യേകം ഭക്ഷണം വിളമ്പി; 20 പേർക്കെതിരെ കേസ്

ബാഗൽകോട്ട്: ഗാന്ധിജയന്തി ദിനത്തിൽ ക്ഷേത്രോത്സവത്തിനിടെ ദലിത് വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേകം ഭക്ഷണം വിളമ്പിയെന്ന് പരാതി. സംഭവത്തിൽ കർണാടകയിൽ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാഗൽകോട്ട് ജില്ലയിലെ തെരദാൽ താലൂക്കിലെ തമദഡ്ഡി ഗ്രാമത്തിലെ ലക്ഷ്മി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.

ദലിത് വിഭാഗത്തിൽപ്പെട്ട ബസപ്പ യലദഗൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെരദാൽ പൊലീസ് കേസെടുത്തു. ഒക്ടോബർ രണ്ടിന് നടന്ന ക്ഷേത്രോത്സവത്തിൽ എല്ലാവർക്കും സാധാരണ ഭക്ഷണം നൽകിയപ്പോൾ ദലിത് വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേകം ഇരുത്തി കഞ്ഞി മാത്രമാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സുകുമാർ പാട്ടീൽ, ബസവരാജ് യദവാഡ്, നന്ദപ്പ നന്ദപ്പനവർ, ഭീമപ്പ കൊന്നൂർ, സുരേഷ് അക്കിവട്ടി എന്നിവരടക്കം ഏകദേശം 20 പേരെയാണ് കേസിൽ പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തമദഡ്ഡി ഗ്രാമത്തിൽ സമാനമായ ജാതിവിവേചന ആരോപണം മുമ്പും ഉയർന്നിരുന്നു. മറ്റൊരു മതപരമായ ചടങ്ങായ പഞ്ചകല്യാണോത്സവത്തിനിടെയും സമാനമായ ആരോപണങ്ങൾ ഉയർന്നു. 

Tags:    
News Summary - Dalits Served Separate Food At Karnataka Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.