ന്യൂഡല്‍ഹി: സര്‍ദാര്‍മാരുടെ മണ്ടത്തങ്ങള്‍ നിറഞ്ഞ തമാശകള്‍ കേട്ട് ചിരിക്കാത്തവരുണ്ടാകില്ല. എന്നാല്‍, പ്രശസ്തമായ സര്‍ദാര്‍ ഫലിതങ്ങള്‍ അപകീര്‍ത്തികരവും വംശീയാധിക്ഷേപം നിറഞ്ഞതാണെന്നുമുള്ള വാദം പരിശോധിക്കാനൊരുങ്ങുകയാണ് സുപ്രീം കോടതി.
ഒരു വനിത അഭിഭാഷക നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ടി.എസ്. താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് സമ്മതിച്ചത്. സര്‍ദാര്‍ വിഭാഗക്കാരെ മോശമായി ചിത്രീകരിച്ചെന്ന ഫലിതങ്ങള്‍ അടങ്ങുന്ന 500ല്‍ അധികം വെബ്സൈറ്റുകളാണുള്ളതെന്ന് അഭിഭാഷക വാദിച്ചു.
സര്‍ദാര്‍മാരെമാത്രം മണ്ടന്മാരും ബുദ്ധികുറഞ്ഞവരുമായി ചിത്രീകരിക്കുന്നതെന്തന്ന് അറിയണമെന്ന് ആവശ്യപ്പെട്ട പരാതിക്കാരി, അത്തരം തമാശകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.