എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ ചെയര്‍മാനായേക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനായേക്കും. ഡിസംബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിക്കുന്ന ദത്തുവിനെ കേന്ദ്രം ഇക്കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. മലയാളിയായ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ദത്തുവിനെ പരിഗണിക്കുന്നത്. ടി. എസ് ഠാക്കൂറാണ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.