നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായപരിധിയില്ല -യെച്ചൂരി

ന്യൂഡല്‍ഹി: സി.പി.എമ്മില്‍  നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായപരിധി ഇല്ലെന്നും വി.എസ്.അച്യുതാനന്ദന്‍ ഈ പ്രായത്തിലും കാണിക്കുന്ന ഊര്‍ജ്വസ്വലത താനടക്കമുള്ള എല്ലാവരും മാതൃകയാക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

വി.എസിന് 92 വയസായി. ഇപ്പോഴും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹത്തിന്‍െറ ഊര്‍ജ്വസ്വലത എല്ലാവര്‍ക്കും മാതൃകയാണ്. അത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ എല്‍.ഡി.എഫ് മുന്നേറ്റം വി.എസിൻറെ മാത്രം നേതൃത്വമല്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്‍്റെ ഫലം കൂടിയാണെന്നും യെച്ചൂരി വ്യക്തമാക്കി. ഈ ഐക്യം തുടര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനായാസം അധികാരത്തിലെത്താൻ കഴിയുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെുപ്പില്‍ വി.എസിന് ആദ്യം സീറ്റ് നിഷേധിച്ച പാര്‍ട്ടി കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സീറ്റ് നല്‍കുകയായിരുന്നു. യെച്ചൂരിയുടെ പ്രസ്താവന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന്‍െറ സ്ഥാനാര്‍ത്ഥിത്വത്തിനു പ്രതീക്ഷ പകരുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.