എല്ലാം മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി; മൂഡീസിന്‍റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി

ന്യൂഡൽഹി: മൂഡീസ് അനലിറ്റിക്സ് റിപ്പോർട്ട് തള്ളിക്കൊണ്ട് സർക്കാർ രംഗത്തെത്തി. വളച്ചൊടിച്ചതും ഭാവനയിൽ സൃഷ്ടിച്ചെടുത്തതുമായ റിപ്പോർട്ടാണ് മാധ്യമങ്ങൾ പുറത്തുവിട്ടതെന്നാണ് സർക്കാരിന്‍റെ വാദം. റിപ്പോർട്ട് വന്നതിന്  അഞ്ച് ദിവസത്തിന് ശേഷമാണ് സർക്കാർ വിശദീകരണവമായി രംഗത്തെത്തിയിരിക്കുന്നത്.

വർഗീയതയുമായി ബന്ധപ്പെട്ട് രാജ്യത്തിന്‍റെ പ്രതിഛായക്ക് പോറലേറ്റിരിക്കുകയാണെന്നും പ്രധാനമന്ത്രി സ്വന്തം അണികളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ രാജ്യത്തിന്‍റെ പ്രതിഛായ അപകടത്തിലാവുമെന്നുമായിരുന്നു വെള്ളിയാഴ്ച പുറത്തുവന്ന മൂഡിസ് അനലിറ്റിക്‌സ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ജൂനിയറായ സാമ്പത്തിക വിദഗ്ധന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നു ഇതെന്നും മാധ്യമങ്ങൾ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് ഇത് പെരുപ്പിച്ച് കാണിക്കുകയായിരുന്നു എന്നുമാണ് സർക്കാർ നൽകുന്ന ഒൗദ്യേഗിക വിശദീകരണം.

മോദി വിവാദങ്ങളില്‍ നിന്നും അകലം പാലിക്കുന്നുണ്ടെങ്കിലും ബീഫ് വിവാദം പോലുള്ള സംഭവങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മൂഡിസ് കോര്‍പറേഷന്‍റെ സാമ്പത്തിക റിസര്‍ച്ച് അനാലിസിസ് വിഭാഗമാണ് മൂഡീസ് അനലിറ്റിക്‌സ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.