Posted On
date_range Updated On
date_range സൽമാന്‍റെ ഷോപ്പിങ് സൈറ്റിനെതിരെ ഖാൻ മാർക്കറ്റ് അസോസിയേഷൻ
ന്യൂഡൽഹി: സിനിമാതാരം സൽമാൻ ഖാൻ തുടങ്ങിയ ഒാൺെെലൻ ഷോപ്പിങ് വെബ്െെസറ്റിനെതിരെ ഖാൻ മാർക്കറ്റ് ട്രഡേഴ്സ് അസോസിയേഷൻ. വെബ്െെസറ്റിന്‍റെ പേര് 'ഖാൻമാർക്കറ്റ്' എന്ന് ഉപയോഗിച്ചതിനെതിരെയാണ് ഇവർ രംഗത്തുവന്നത്. ഇതിനെതിരെ കേസ് നൽകുമെന്നും അസോസിയേഷൻ അറിയിച്ചു.
ഖാൻ മാർക്കറ്റ് ഒാൺെെലൻ.കോം എന്ന ഷോപ്പിങ് പോർട്ടൽ സൽമാൻ ഖാന്‍റെ ജൻമദിനാഘോഷത്തിന്‍റെ ഭാഗമായി ഡിസംബർ 27നാണ് തുടങ്ങിയത്. െെസറ്റിന്‍റെ പ്രവർത്തനം തുടങ്ങിയിട്ടില്ലെങ്കിലും രജിസട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഈ കേസിൽ ട്രേഡ്മാർക്ക് ലംഘനമൊന്നും നടന്നിട്ടില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒാൺെെലൻ പോർട്ടലിന് ഖാൻ മാർക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും 65 വർഷമായി അവർ സമ്പാദിച്ച ഖ്യാതി നേടാൻ ഒരു ഒാൺെെലൻ െെസറ്റിനുമാവില്ലെന്നും കോൺഫെഡറേഷൻ ഒാഫ് ഒാൾ ഇന്ത്യ ട്രഡേഴ്സ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.