കൊല്‍ക്കത്ത: കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സ്വാധീനമുറപ്പിക്കുന്നെന്നും അത് തടയാന്‍ സി.പി.എം സമുദായത്തില്‍ ഇറങ്ങിപ്രവര്‍ത്തിക്കണമെന്നും സി.പി.എം പ്ളീനം റിപ്പോര്‍ട്ട്.
കേരളത്തില്‍ ജനസംഖ്യയുടെ 50 ശതമാനം വരുന്ന മുസ്ലിം, കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന് വേണ്ട സ്വാധീനം നേടാനായിട്ടില്ല. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും പോലുള്ള പാര്‍ട്ടികളുടെ പിടിയില്‍നിന്ന് ന്യൂനപക്ഷ സമുദായങ്ങളെ പുരോഗമന പാതയിലേക്ക് കൊണ്ടുവരണം. പ്ളീനം റിപ്പോര്‍ട്ടില്‍ സംസ്ഥാന ഘടകങ്ങളെക്കുറിച്ച് പറയുന്ന മൂന്നാംഭാഗത്താണ് കേരളത്തിലെ കാര്യങ്ങള്‍ പറയുന്നത്. ജാതി സംഘടനകളെ കൂട്ടുപിടിച്ച് കേരളത്തില്‍ ആര്‍.എസ്.എസ് വളരാന്‍ ശ്രമിക്കുകയാണ്. അതിനെ പാര്‍ട്ടി ചെറുക്കണം. കേരളത്തില്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ മുതലാളിത്ത ജീവിതശൈലി വളരുന്നു. സ്ത്രീ പ്രാതിനിധ്യം വേണ്ടത്രയില്ല. പാര്‍ട്ടി പരിപാടികളില്‍നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുന്നു. അംഗത്വ വിതരണത്തില്‍ വേണ്ടത്ര ജാഗ്രതയില്ല. കാന്‍ഡിഡേറ്റ് മെംബര്‍മാര്‍ വ്യാപകമായി കൊഴിഞ്ഞുപോയെന്നും റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.