ഷാറൂഖ് ഖാന്‍ തിരുത്തി; അസഹിഷ്ണുത ഇല്ലെന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന പരാമര്‍ശം തിരുത്തി നടന്‍ ഷാറൂഖ് ഖാന്‍. രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് താന്‍ കരുതുന്നില്ളെന്നും മതത്തിന്‍െറയോ മറ്റ് ചെറിയപ്രശ്നങ്ങളുടെയോ പേരില്‍ രാജ്യത്തെ മൊത്തം വിലയിരുത്തരുതെന്ന് മക്കളോട് പറയാറുണ്ടെന്നും ഷാറൂഖ് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പുതിയ നിലപാട് വ്യക്തമാക്കിയത്. ഷാറൂഖ് നേരത്തേ നടത്തിയ അഭിപ്രായപ്രകടനം വന്‍ വിവാദമായിരുന്നു.
ഇതെല്ലാം സാധാരണ സംഭവങ്ങളാണ്. എല്ലായിടത്തും ഇവയുണ്ട്. പക്ഷേ, പലപ്പോഴും സന്ദര്‍ഭത്തില്‍നിന്ന് മാറിയാണ് കാര്യങ്ങള്‍ ഉദ്ധരിക്കപ്പെടുന്നത് -ഷാറൂഖ് പറഞ്ഞു.
‘നമ്മുടെ രാജ്യം ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. നമുക്ക് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി മാറാന്‍ കഴിയും. പുതിയ തലമുറയുമായി ബന്ധപ്പെട്ട ചെറിയ വിഷയങ്ങള്‍ മാത്രമാണിവിടെയുള്ളത്. നമുക്കിടയില്‍ അസഹിഷ്ണുത ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. അതൊരു പ്രശ്നമാണെന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ പറഞ്ഞത് തെറ്റായരീതിയില്‍ മനസ്സിലാക്കപ്പെടുകയായിരുന്നു’ -അദ്ദേഹം പറഞ്ഞു.
തന്‍െറ പുതിയ ചിത്രമായ ദില്‍വാലേയുടെ പ്രമോഷനുവേണ്ടിയല്ല താന്‍ ഇതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.