ബംഗളൂരു: ഐക്യരാഷ്ട്ര സഭയില്‍നിന്ന് വിരമിച്ച ശേഷം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍ സമീപിച്ചതായി ശശി തരൂര്‍ എം.പി. ബംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് ഈ ആവശ്യവുമായി കേന്ദ്രമന്ത്രി സമീപിച്ചു. ന്യൂയോര്‍ക്കിലെ ഓഫിസിലാണ് അദ്ദേഹം എത്തിയത്. തിരുവനന്തപുരത്തെ ഒരു ഇടതു നേതാവും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. എന്നാല്‍, കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് മികച്ചുനിന്ന സമയമായിരുന്നു അത്. അതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആ തീരുമാനം തെറ്റിപ്പോയെന്ന് കരുതുന്നില്ല. താന്‍ ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്നും തരൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിക്കും നൂറുശതമാനം സംശുദ്ധി അവകാശപ്പെടാനാകില്ല. കഴിവുള്ള മികച്ച നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അടിയന്തരാവസ്ഥ, സിഖ് വിരുദ്ധ കലാപം, ബാബരി മസ്ജിദ് തകര്‍ക്കല്‍, ഹിന്ദുത്വ രാഷ്ട്രീയം എന്നീ കാര്യങ്ങളെ എഴുത്തുകാരന്‍ എന്നനിലയില്‍ എക്കാലവും എതിര്‍ത്തിട്ടുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.