ന്യൂഡല്‍ഹി: ഉല്‍പന്നങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരവും അളവും ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് (ബി.ഐ.എസ്) ഭേദഗതി നിയമം ലോക്സഭ പാസാക്കി. പുതിയ നിയമം അനുസരിച്ച് ബി.ഐ.എസിന് കൂടുതല്‍ അധികാരമുണ്ടാകും. കൂടുതല്‍ ഉല്‍പന്നങ്ങളെയും സേവനങ്ങളെയും ബി.ഐ.എസിന്‍െറ പരിധിയിലേക്ക് കൊണ്ടുവരും. ഓരോ ഉല്‍പന്നത്തിനും ഉണ്ടായിരിക്കേണ്ട ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡം ബി.ഐ.എസ് രൂപപ്പെടുത്തും.
നിലവില്‍ ഗുണനിലവാരം അളക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ല. അതുകൊണ്ട് വിദേശ രാജ്യങ്ങളില്‍ വില്‍ക്കുന്ന അതേ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഗുണനിലവാരം കുറഞ്ഞ നിലയിലാണ് വില്‍ക്കപ്പെടുന്നത്. ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നതിന് മതിയായ സൗകര്യമുള്ള അക്രഡിറ്റഡ് ഏജന്‍സികളുടെ സേവനം ബി.ഐ.എസ് ഉപയോഗപ്പെടുത്താനുള്ള വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ഉല്‍പന്നത്തിന്‍െറ കവറില്‍ കമ്പനി അവകാശപ്പെടുന്ന അളവും തൂക്കവും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.
വിഷാംശം കണ്ടത്തെിയതിനെ തുടര്‍ന്ന് മാഗി നൂഡ്ല്‍സ് വിലക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ നിയമത്തിന് പ്രസക്തിയുണ്ട്. 1986 മുതലുള്ള നിയമത്തിന് പകരമായുള്ള ഭേദഗതി ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുമെന്ന് കണ്‍സ്യൂമര്‍ അഫയേഴ്സ് വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.