പട്ന: ആറു പേരുടെ മരണത്തിനിടയാക്കിയ 2013 ഒക്ടോബറിലെ ബീഹാർ പട്ന സ്ഫോടന പരമ്പരയിൽ നാലു പ്രതികൾക്ക് എൻ.ഐ.എ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കേസിൽ കുറ്റക്കാെരന്ന് കണ്ടെത്തിയ ഒമ്പതു പേരിൽ മറ്റു രണ്ട് പേർക്ക് ജീവപര്യന്തവും രണ്ട് പേർക്ക് പത്ത് വർഷം കഠിന തടവും ഒരാൾക്ക് ഏഴുവർഷം തടവുമാണ് പ്രത്യേക കോടതി ജഡ്ജ് ഗുൽവീന്ദർ സിങ് മെഹ്റോത്ര വിധിച്ചത്്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജ്റാത്ത് മുഖ്യമന്ത്രിയായിരിക്കെ പട്നയിലെ ഗാന്ധി മൈതാനിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കെവയാണ് സ്ഫോടന പരമ്പര നടന്നത്. സ്ഫോടനത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് ആറ് പേർ കൊല്ലപ്പെടുന്നത്. നരേന്ദ്ര മോദി അന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥികൂടി ആയിരുന്നു. ഹൈദർ അലി, നുഅ്മാൻ അൻസാരി, മുഹമ്മദ് മുജീബുല്ല അൻസാരി, ഇംതിയാസ് ആലം എന്നിവർക്കാണ് വധശിക്ഷ. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഉമർ സിദ്ദീഖി, അസ്ഹറുദ്ദീൻ ഖുറൈശി എന്നിവരുടെ ശിക്ഷ ജീവപര്യന്തമാക്കി. അഹമദ് ഹുസൈൻ, മുഹമ്മദ് ഫിറോസ് എന്നിവർക്ക് പത്തു വർഷം കഠിന തടവും മറ്റൊരു പ്രതി ഇഫ്തിഖാർ ആലത്തിന് ഏഴു വർഷം തടവും വിധിച്ചു.
വലിയൊരു കൂട്ടക്കൊലയായിരുന്നു പ്രതികൾ ആസൂത്രണം ചെയ്തിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെയാണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. ഒരാളെ തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും നിരോധിത സംഘടനകളായ സിമി, ഇന്ത്യൻ മുജാഹിദീൻ എന്നിവക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസി കരുതുന്നത്്.
പട്ന സ്ഫോടന പരമ്പരക്ക് മൂന്നു മാസം മുമ്പ് ബിഹാറിലെ ബോധ്ഗയയിൽ നടന്ന സ്ഫോടനവുമായി ബന്ധപെട്ട് ഹൈദർ അലി, മുഹമ്മദ് മുജീബുല്ല അൻസാരി, ഇംതിയാസ് ആലം, ഉമർ സിദ്ദീഖി, അസ്ഹറുദ്ദീൻ എന്നിവരെ കോടതി മൂന്ന് വർഷം മുമ്പ് ജീവപര്യന്തത്തിന് ശിക്ഷിച്ചതാണ്. കേസിൽ ദൃക്സാക്ഷി മൊഴികൾക്ക് പുറമെ ഇലക്ട്രോണിക് തെളിവുകളും എൻ.ഐ.എ ഹാജരാക്കി. റായ്പുരിൽ വെച്ചാണ് സ്ഫോടനത്തിെൻറ ഗൂഢാലേചന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.