ഡി.ജി.പിയുടെ വാഹനം തിരിച്ചറിഞ്ഞില്ല; പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ സസ്​പെൻഷൻ

നോയിഡ: ചെക്ക്​ പോസ്​ററിൽ ഡ്യൂട്ടിയിലിരിക്കെ ഡി.ജി.പിയു​െട വാഹനത്തെ തിരിച്ചറിയാൻ സാധിക്കാതിരുന്ന പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ സസ്​​െപൻഷൻ. യു.പിയിലെ അമ്രപാലി ചെക്ക്​​ പോസ്​റ്റിലാണ്​ സംഭവം. എസ്​.​െഎയെയും കോൺസ്​റ്റബിളിനെയുമാണ്​ സസ്​​െപൻറ്​ ചെയ്​തത്​.

ന്യൂഡൽഹിയിലെ യോഗത്തിൽ പ​െങ്കടുക്കാനായാണ്​ ഡി.ജി.പി അതുവഴി കടന്നുപോയത്​. എന്നാൽ ചെക്​ പോസ്​റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന എസ്​.​െഎക്കും കോൺസ്​റ്റബിളിനും ഡി.ജി.പിയുടെ വാഹനം തിരിച്ചറിയാനായില്ല. അവർ പൂർണ യൂണിഫോമിലായിരുന്നില്ല. തൊപ്പി തലയിൽ ഉണ്ടായിരുന്നി​െല്ലന്നും മുതിർന്ന ​െപാലീസ്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

ഉദ്യോഗസ്​ഥർ ഡി.ജി.പിയുടെ വാഹനം അടുത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. എന്നാൽ ഡ്യൂട്ടി സമയത്ത്​ അശ്രദ്ധ കാണിച്ചതിന്​ അച്ചടക്ക നടപടിയായാണ്​ സസ്​പ​െൻറ്​ ചെയ്​തത് എന്നും​ മുതിർന്ന ഉദ്യോഗസ്​ഥർ അറിയിച്ചു ​.

Tags:    
News Summary - 2 Noida Cops Suspended - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.